കുമരകം : കോട്ടയം താഴത്തങ്ങാടി സി.ബി.എൽ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്നതിനായി കുമരകം ടൗൺ ബോട്ട് ക്ലബിന്റെ പരിശീലന തുഴച്ചിൽ ഇന്ന് തുടങ്ങും. രാവിലെ 10ന് താഴത്തങ്ങാടി ആറ്റിലാണ് ക്ലബ്‌ പരിശീലന തുഴച്ചിൽ നടത്തുന്നത്. സി.ബി..എൽ മത്സരങ്ങളിൽ നടുഭാഗം ചുണ്ടനിലാണ് ക്ലബ്‌ പങ്കെടുക്കുന്നത്. 16 നാണ് താഴത്തങ്ങാടി വള്ളംകളി. പ്രമുഖ വ്യവസായി അച്ചായൻസ് ഗോൾഡ് ഉടമ ടോണിയാണ് ക്ലബിന്റെ ക്യാപ്റ്റൻ.