ഏറ്റുമാനൂർ:ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ സമീപം ലോഡ്ജ് കേന്ദ്രീകരിച്ചും വീട് കേന്ദ്രീകരിച്ചും ചീട്ടുകളി നടത്തിയവർ പിടിയിൽ. ലോഡ്ജ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ 10 പേരെയും, ഇവരിൽ നിന്ന് 25,610 രൂപയും പിടിച്ചെടുത്തു. കോടതിപ്പടി ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ഒൻപത് പേരെയും ഇവരിൽനിന്ന് 10,520 രൂപയും പിടികൂടി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ എ.എസ് അൻസൽ, എസ്.ഐ മാരായ അഖിൽദേവ്, ജയപ്രകാശ്, തോമസ് ജോസഫ്, സന്തോഷ് മോൻ, എ.എസ്.ഐ ബിജു, സിപിഒമാരായ സാബു, വിനീഷ്, ഡെന്നി, സനൂപ്, ഫ്രജിൻ ദാസ്, ധനേഷ്, അജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.