പേരൂർ: എസ്.എൻ.ഡി.പി യോഗം 1251 നമ്പർ പേരൂർ ശാഖാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മണ്ഡലവ്രതമഹോത്സവം 16 മുതൽ ഡിസംബർ 26 വരെ നടക്കുമെന്ന് ശാഖ പ്രസിഡന്റ് സന്തോഷ് കെ.ആർ, വൈസ് പ്രസിഡന്റ് സനിൽ കെ.ഡി, സെക്രട്ടറി ഷാജി.കെ, യൂണിയൻ കമ്മിറ്റി മെമ്പർ സി.എസ് ഗോപി എന്നിവർ അറിയിച്ചു. മണ്ഡലമഹോത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും വിശേഷാൽ പൂജകൾ നടക്കും.