പനമറ്റം: ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ നടപ്പാക്കുന്ന സ്‌പെഷ്യൽ ഇൻക്ലൂസീവ് പ്രോഗ്രാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്,വാർഡ്‌മെമ്പർ എസ്.ഷാജി,ഡി.ഇ.ഒ കെ.ടി.രാകേഷ്,ഡയറ്റ് പ്രതിനിധി ഇമ്മാനുവൽ.ടി.ആന്റണി, പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാർ,ഹെഡ്മിസ്ട്രസ്സ് എം.ഡി പ്രിയ,പി.ടി.എ പ്രസിഡന്റ് ഗോപകുമാർ എന്നിവർ പങ്കെടുത്തു. 2024-25 വർഷത്തെ പഠന പരിപോഷണ പരിപാടികളുടേയും,ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെയും ഭാഗമായിട്ടാണ് സ്‌പെഷ്യൽ ഇൻക്ലൂസീവ് പദ്ധതി. ഇംഗ്ലീഷ്,കണക്ക്,സയൻസ് വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ക്യാമ്പുകൾ,സെമിനാറുകൾ ശില്പശാലകൾ,മെഡിക്കൽ ക്യാമ്പുകൾ,തൊഴി പരിശീലന ശില്പശാല തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടക്കും.