കുമരകം : കുമരകം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൾ ബിയാട്രീസ് മരിയ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് വി.എസ്.സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എസ്.വിജയകുമാർ സ്വാഗതവും, ജെ.ആർ.സി കൗൺസിലർ ഷൈനി ജോൺ നന്ദിയും പറഞ്ഞു. എക്സൈസ് അസി. ഇൻസ്പെക്ടർ ആനന്ദ് രാജ്, ജെ.പി.എച്ച് എൻ.ശിവകാമി, ടി.സത്യൻ, ജിഷമ്മ സി.ഡി എന്നിവർ ക്ലാസുകൾ നയിച്ചു.