ആർപ്പൂക്കര : എസ്.എൻ.ഡി.പി യോഗം 35-ാം നമ്പർ ആർപ്പൂക്കര ശാഖാ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി.സദാനന്ദൻ, സെക്രട്ടറി എം.വി.കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് സി.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി.സദാനന്ദൻ (പ്രസിഡന്റ്), സി.കെ.രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), എം.വി. കുഞ്ഞുമോൻ (സെക്രട്ടറി), വ.വി.സാബു (യൂണിയൻ കമ്മിറ്റി), പി.വി.കുമാർ, കെ.കെ.വിശ്വംഭരൻ, സി.ബി.പ്രസന്നകുമാർ, കെ.എൻ.സജീവ്, എൻ.എ.സുനിൽ, സുരേഷ് നാരായണൻ, ബീന വിജയൻ(കമ്മിറ്റി അംഗങ്ങൾ), കെ.എ.തമ്പി, കെ.എ. സരസമ്മ, രാജേഷ് (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.