
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി പി. ടി.എ സെമിനാർ നടത്തി. രാവിലെ പത്തിന് പ്രിൻസിപ്പൽ മധുസൂദൻ എ.ആറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറും വിവിധ യൂണിവേഴ്‌സിറ്റികളുടെ റിസർച്ച് ഗൈഡും പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ പ്രിൻസിപ്പലുമായ ഡോ. ലാലിൻ കല്ലമ്പള്ളി സെമിനാറിന് നേതൃത്വം നൽകി. സമ്മേളനത്തിൽ പ്രിൻസിപ്പൽ മധുസൂതനൻ എ. ആർ, സ്റ്റാഫ് സെക്രട്ടറി ബേബി മാത്യു, ക്ലാസ് ടീച്ചേഴ്സ്, മറ്റ് അദ്ധ്യാപകർ 300 ലേറെ രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.