എലിക്കുളം : പാലാ - പൊൻകുന്നം റോഡിൽ ഏഴാംമൈലിലെ വഴിയോര വിശ്രമകേന്ദ്രം(ടേക്ക് എ ബ്രേക്ക്) ശബരിമല തീർത്ഥാടനം തുടങ്ങും മുൻപ് പൂർത്തിയാക്കും. 25 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടനിർമ്മാണം പൂർത്തിയാക്കിയെങ്കിലും വെള്ളമില്ലാത്തതിനാൽ ശൗചാലയം തുറന്നുകൊടുത്തിരുന്നില്ല. ഭൂജലവകുപ്പിന്റെ കുഴൽക്കിണർ നിർമ്മാണം തുടങ്ങി. ശൗചാലയം കൂടാതെ വിശ്രമസൗകര്യം, കോഫി ഷോപ്പ് എന്നിവയുണ്ടാവുമെന്ന് വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് എന്നിവർ പറഞ്ഞു.