കിടങ്ങൂർ : ഏറ്റുമാനൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തിരിതെളിഞ്ഞു. 16 ന് സമാപിക്കും. ഗവ.എൽ.പി.ബി സ്‌കൂൾ കിടങ്ങൂർ, ഗവ.എൽ.പി സ്‌കൂൾ പിറയാർ എന്നിവിടങ്ങളാണ് മറ്റ് വേദികൾ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ പി.ബിന്ദു സ്വാഗതം പറഞ്ഞു. എ.ഇ.ഒ ശ്രീജ പി.ഗോപാൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടക്കൽ, പാലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സത്യപാലൻ, എൻ.എസ്.എസ് മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എം.സി.ശ്രീകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ് എന്നിവർ സംസാരിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ നയന രഞ്ജിത്തിനെഅനുമോദിച്ചു.