പാലാ : നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ, ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ സ്‌കൂളുകളിൽ സ്ഥാപിക്കുന്ന ജല ഗുണനിലവാര പരിശോധന ലാബ് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. ഭരണങ്ങാനം ഡിവിഷനിൽ മൂന്ന് സ്‌കൂളുകളിലാണ് ലാബുള്ളത്. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്‌കൂളിലും, വിളക്കുമാടം സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലും, ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലും. സ്‌കൂൾ സമയത്ത് പൊതുജനങ്ങൾക്കും , കുട്ടികൾക്കും ജലം പരിശോധനയ്ക്കായി നൽകാം. ശുദ്ധമായ കുപ്പിയിൽ ശേഖരിച്ച 250 മില്ലി ലിറ്റർ വെള്ളമാണ് പരിശോധനയ്ക്കായി കൊണ്ടുവരേണ്ടത്. പൂർണമായും സൗജന്യമാണ്. 24 മണിക്കൂറിനുള്ളിൽ പരിശോധന ഫലം വാട്സ് ആപ്പി പ്പിൽ ലഭിക്കും.