പാലാ : വാഴ്ത്തപ്പെട്ട തേവർപറമ്പിൽ ദളിത് വിമോചനത്തിനു വഴികാട്ടി എന്ന വിഷയത്തിൽ 17 ന് രാമപുരത്ത് ദേശീയ സിമ്പോസിയവും, ക്രൈസ്തവ മഹാസമ്മേളനവും നടക്കുമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം സിമ്പോസിയം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 2 ന് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ നഗറിൽ നടക്കുന്ന ക്രൈസ്തവ മഹാസമ്മേളനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്താ ആർച്ച് ബിഷപ്പ് തോമസ് തറയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായിരിക്കും. ഫാ. സെബാസ്റ്റ്യൻ വേത്താനത്ത് ആമുഖസന്ദേശം നൽകും. ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം, ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണവും, മന്ത്രി റോഷി അഗസ്റ്റിൻ ജൂബിലി സന്ദേശവും നൽകും. ബിനോയി ജോൺ മുഖ്യപ്രഭാഷണവും, ഫ്രാൻസിസ് ജോർജ് എം.പി, ആന്റോ ആന്റണി എം.പി, ജോസ് കെ. മാണി എം.പി,
എം.എൽ.എമാരായ മാണി സി. കാപ്പൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മോൻസ് ജോസഫ് , ഡി.സി.എം.എസ് സ്റ്റേറ്റ് പ്രസിഡന്റ്
ജയിംസ് ഇലവുങ്കൽ, കുടക്കച്ചിറ ഗവ. എൽ. പി.എസ് ഹെഡ്മിസ്ട്രസ് ബിന്ദു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. രാമപുരം ഫൊറോനപള്ളി വികാരി വെരി ഫാ. ബർക്കുമാൻസ് കുന്നുംപുറം സ്വാഗതവും, പാലാ രൂപത ഡി.സി. എം.എസ് ഡയറക്ടർ ഫാ. ജോസ് വടക്കേക്കുറ്റ് നന്ദിയും പറയും.