പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവക്ഷേത്രത്തിലെ മണ്ഡലമകരവിളക്ക് മഹോത്സവത്തിന് ഇന്ന് രാവിലെ 10 ന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 'വിശ്വമോഹനം' പദ്ധതിയുടെ ഭാഗമായി അയ്യപ്പഭക്തർക്കായി എല്ലാ സൗകര്യങ്ങളും സൗജന്യമായി ഒരുക്കും. 'തത്വമസി' അന്നദാനപദ്ധതിയിലൂടെ തീർത്ഥാടനകാലയളവിൽ ഭക്തർക്ക് അന്നദാനം നൽകും. അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
വിശ്വമോഹനം, തത്വമസി പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ദേവസ്വം പ്രസിഡന്റും , ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ മനോജ് ബി. നായർ, പാലാ ഡിവൈ.എസ്.പി. കെ. സദൻ, വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ ജയസൂര്യൻ എന്നിവർ ചേർന്ന് നിർവഹിക്കും. 2011 ൽ ക്ഷേത്രത്തെ സർക്കാർ ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചിരുന്നു. പത്രസമ്മേളനത്തിൽ ദേവസ്വം സെക്രട്ടറി എൻ. ഗോപകുമാർ, ട്രഷറർ കെ.ആർ. ബാബു എന്നിവർ പങ്കെടുത്തു.
നോട്ടീസ് പ്രകാശനം ഇന്ന്
ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലിതിരുവാതിര മഹോത്സവ ഭാഗമായുള്ള നോട്ടീസിന്റെ പ്രകാശനം ഇന്ന് രാവിലെ 8 ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. വിശേഷാൽ പൂജകളുമുണ്ട്.