പൊൻകുന്നം : അനധികൃതമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ചിരുന്ന ചേപ്പുംപാറയിളർ ഗോഡൗൺ പൂട്ടണമെന്ന് പഞ്ചായത്ത് നോട്ടീസ്. അനുമതിയും, പെർമിറ്റും ഇല്ലാതെയും സൂക്ഷിച്ചിരിക്കുന്ന മാലിന്യം ഉടൻ മാറ്റണമെന്നും നിർദേശിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവ തരം തിരിക്കുന്നതിനായി കുട്ടികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളി കുടുംബമാണ് ജോലി ചെയ്യുന്നത്.