വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിലെ റോഡുകൾ ഗതാഗത യോഗ്യമാക്കുക, വഴിവിളക്കുകൾ തെളിയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കെ.പി.സി. സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹൻ കെ. തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ്, എം.കെ ഷിബു, അക്കരപ്പാടം ശശി, നന്തിയോട് ബഷീർ, അഡ്വ. പി. വി സുരേന്ദ്രൻ, കെ. എസ് നാരായണൻ നായർ, പോൾ തോമസ്, എം. ശശി, കെ. സജീവൻ, സുഭഗൻ കൊട്ടൂരത്തിൽ, വി. ആർ അനിരുദ്ധൻ, ബാബു പൂവനേഴത്ത്, ഷൈൻ പ്രകാശ്, ബിന്ദു പ്രദീപ്, കെ.എൻ മനോഹരൻ, പി.എം ബഷീർ എന്നിവർ പ്രസംഗിച്ചു.