ചങ്ങനാശേരി : ഗുരുധർമ്മ പ്രചരണസഭ ചങ്ങനാശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും 92-ാമത് ശിവഗിരി തീർത്ഥാടന വിളംബരവും 17 ന് രാവിലെ 9 ന് ചങ്ങനാശേരി മുൻസിപ്പൽ മിനി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് നടക്കുന്ന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ബാബു വാഴയിൽ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ വിഷയാവതരണം നടത്തും. ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ബാബുരാജ് വട്ടോടി സംഘടനാ സന്ദേശം നൽകും. ജില്ലാ സെക്രട്ടറി ബിജു വാസ്, കേന്ദ്രസമിതിയംഗം സുകുമാരൻ വാകത്താനം, എം.എ ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. സഭ മുൻ രജിസ്ട്രാർ ആർ.സലിംകുമാർ കെ.കെ രാഘവൻ അനുസ്മരണം നടത്തും. മുൻ തഹസിൽദാർ പി.ഡി മനോഹരനെ ശിവഗിരി മഠം മുൻ ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ ആദരിക്കും. ജില്ലാ പ്രസിഡന്റ് സോഫീ വാസുദേവൻ തീർത്ഥാടന വിളംബരം നടത്തും. ധന്യാ ബൻസിലാൽ പഠനക്ലാസ് നയിക്കും. കുഞ്ഞുമോൻ, സജി കറുകച്ചാൽ, ചെല്ലപ്പൻ കായലോടി, പ്രഭാകരൻ മാടപ്പള്ളി, തങ്കമ്മ ദേവദാസ്, രാജേഷ് തൃക്കൊടിത്താനം, സി.കെ ബാബു, പി.കെ രഘുദാസ് എന്നിവർ പങ്കെടുക്കും.