കറുകച്ചാൽ: ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മാസം തോറും നടത്തുന്ന സർവ്വൈശ്വര്യ പൂജയും വിശേഷാൽ ഹോമവും 17ന് നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന കർമ്മാനുഷ്ഠാനങ്ങൾക്ക് കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.