കോട്ടയം: നെൽ കർഷകരോടുള്ള അവഗണയിൽ പ്രതിക്ഷേധിച്ചു നെൽ കർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ നടന്ന സമരപഥം സമിതി രക്ഷാധികാരി വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന് മുഖ്യപ്രഭാഷണം നടത്തി. പി.എസ് റഷീദ്, കോർഡിനേറ്റർ ജോസ് കാവനാട്, പി.എസ് വേണു, വൈസ് പ്രസിഡന്റുമാരായ ലാലിച്ചൻ പള്ളിവാതുക്കൾ, പി.വേലായുധൻ, ബാബു രാജ്, വൈസ് പ്രസിഡന്റ് റോയ് ഊരാംവേലി, സുരേഷ് എന്നിവർ പങ്കെടുത്തു.