കാഞ്ഞിരപ്പള്ളി: ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവത്തിന് നാളെ ആരംഭം കുറിക്കും. രാവിലെ 6ന് മഹാഗണപതി പൂജ തുടർന്ന് 108 ശരണം വിളികളോടെ മഹോത്സവത്തിന് തുടക്കം കുറിക്കും. എല്ലാ ദിവസവും ക്ഷേത്രചടങ്ങുകൾക്ക് പുറമേ 8ന് ലളിതാസഹസ്രനാമം, സമൂഹപ്രാർത്ഥന, ഉച്ചയ്ക്ക് പ്രസാദമൂട്ട്. വൈകുന്നേരം 6.30ന് ദീപാരാധന,7ന് ഭജന. അയ്യപ്പഭക്തരെ വരവേൽക്കുന്നതിനും അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനും ക്ഷേത്രസന്നിധാനം സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പൻമാർക്ക് വിരിവെച്ച് വിശ്രമിക്കുന്നതിനുള്ള സൗകര്യവും അന്നദാനവും ഉണ്ടായിരിക്കും.