കുമരകം : കുമരകം മേജർ ശ്രീധർമ്മശാസ്താ - പുതിയകാവ് ദേവീക്ഷേത്രത്തിൽ മണ്ഡലം ചിറപ്പ് മഹോത്സവത്തിന് നാളെ തുടക്കമാകും. 41 ദിവസം നീളുന്ന കളമെഴുത്തും പാട്ടും ഡിസംബർ 26 ന് സമാപിക്കും. സമാപന ദിവസം പുലർച്ചെ നടക്കുന്ന പൊങ്കാല , മഹാഗുരുതി എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി മധു കൃഷ്ണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി സനന്ദ ശർമ മുഖ്യ കാർമികത്വം വഹിക്കും. മണ്ഡലം ചിറപ്പ് മഹോത്സവ ദിവസങ്ങളിൽ ഭജന നടത്തുവാൻ ഭക്തജനങ്ങൾക്ക് അവസരം ഒരുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജൻ പിള്ള , സെക്രട്ടറി റെജിമോൻ വെങ്ങാലി എന്നിവർ അറിയിച്ചു.