കോട്ടയം: സിപാസ് സൊസൈറ്റിയുടെ കീഴിൽ വരുന്ന സ്വാശ്രയ സ്ഥാപനങ്ങൾക്ക് എം.ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ ഫീസ് ഒഴിവാക്കി നൽകാനുള്ള നീക്കത്തിനെതിരെ സിൻഡിക്കേറ്റിന് മുന്നിൽ എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രതിഷേധപ്രകടനം നടത്തി. സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ ഗുരുതരമായ പ്രതിസന്ധിയിൽ നിൽക്കുന്ന സർവകലാശാലയുടെ സാമ്പത്തിക സ്ഥിതിക്ക് കനത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ പറഞ്ഞു. പ്രസിഡന്റ് മേബിൾ എൻ.എസ്, ജനറൽ സെക്രട്ടറി ജോസ് മാത്യു, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേഷ്, കെ.ബി പ്രദീപ്, അരവിന്ദ് കെ.വി, ഐസക്.ജെ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ എൻ.നവീൻ, ജോബിൻ ജോസഫ്, ബിനോയ് സെബാസ്റ്റ്യൻ, ഗായത്രി വി.ആർ , ബി.അർച്ചന എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.