പ്രവിത്താനം: സെന്റ് അഗസ്റ്റ്യൻ ഫൊറോനപള്ളിയിൽ വിശുദ്ധ ആഗസ്തീനോസീന്റെയും വിശുദ്ധ മിഖേയേൽ റേശ് മാലാഖയുടെയും ദർശനത്തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. 6.30ന് പുതിയ മോണ്ടളത്തിന്റെ വെഞ്ചിരിപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. തുടർന്ന് ഡിജിറ്റൽ ഇലുമിനേഷൻ ലൈറ്റ് ഡിസ്‌പ്ലേ. നാളെ രാവിലെ 5.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന. 5.15 ന് തിരുഹൃദയ ടൗൺ കപ്പേളയിൽ നിന്ന് പ്രദക്ഷിണം, 5.45ന് ചെറുപുഷ്പം കപ്പേളയിൽ നിന്ന് പ്രദക്ഷിണം. 6.15 ന് ഹയർ സെക്കണ്ടറി സ്‌കൂൾ ജംഗ്ഷനിൽ പ്രദക്ഷിണം സംഗമം. തുടർന്ന് പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം. 8.45ന് മേളസംഗമം. 17ന് രാവിലെ 5.30ന് വിശുദ്ധ കുർബാന. ഏഴിന് വിശുദ്ധ കുർബാന. രാവിലെ 9.30ന് തിരുനാൾ റാസ. ഫാ.അഗസ്റ്റ്യൻ കണ്ടത്തിൽകുടിലിൽ, ഫാജോർജ് പൊന്നംവരിക്കയിൽ, ഫാജോസഫ് അമ്പാട്ട്, ഫാ.ജെയിംസ് പനച്ചിൽകരോട്ട് എന്നിവർ കാർമ്മികത്വം വഹിക്കും. 12 ന് പ്രദക്ഷിണം. അഞ്ചിന് വിശുദ്ധ കുർബാന. 6.30ന് മ്യൂസിക് ബാന്റ് (സ്റ്റീഫൻ ദേവസി ഇൻ സോളിഡ് ബാന്റ് വിത്ത് ആട്ടം കലാസമിതി).