photo
ബാലാവകാശ വാരാചരണ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിർവഹിക്കുന്നു.

കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ 20 വരെ നീണ്ടു നിൽക്കുന്ന ജില്ലാതല ബാലാവകാശ വാരാചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് അവബോധം നൽകുന്നതിനായി 125 സന്നദ്ധ പ്രവർത്തകർ പങ്കുചേർന്ന ലഹരി വിരുദ്ധ കൂട്ടനടത്തം കോട്ടയം ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ടന്റ് വിനോദ് പിള്ള ഫ്‌ളാഗ് ഓഫ് ചെയ്തു. ബിൻസി സെബാസ്റ്റ്യൻ ആശംസ പറഞ്ഞു. ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ മുഖ്യസന്ദേശം നൽകി.