കോട്ടയം: കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.എൽ.എ.സി, എൻ.സി.ഡി.എ.പി, എൻ.എ.പി.ഡി.ഡി.ആർ, എൻ.ഐ.എസ്.ഡി, എൻ.എം.ബി.എയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്റ്റേഷനുകളിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായി ജോലിചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കായി പൊലീസ് ക്ലബിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു. ക്ലാസിന്റെ ഉദ്ഘാടനം ജില്ല അഡീഷണൽ പൊലീസ് സൂപ്രണ്ട് വിനോദ് പിള്ള നിർവഹിച്ചു. എസ്.എൽ.സി.എ കേരളയുടെ മാസ്റ്റർ ട്രെയിനർമാരായ ടി.എം മാത്യു, ഡോr. ജോസഫ് ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു. ചടങ്ങിൽ എസ്.എൽ.സി.എ കേരളയുടെ ട്രെയിനിംഗ് സ്റ്റാഫായ അമൽ മാത്യു, ബിജിൻ ജോസഫ്, എസ്.പി.സി എ.ഡി.എൻ.ഒ ഡി.ജയകുമാർ എന്നിവർ പങ്കെടുത്തു.