nehru-anusmrnm
ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്രു അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ചങ്ങനാശേരി വെസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്‌റു അനുസ്മരണ സമ്മേളനം നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എച്ച് നാസർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷതവഹിച്ചു. ജസ്റ്റിൻ ബ്രൂസ് മുഖ്യപ്രഭാഷണം നടത്തി. പി.വി ജോർജ്, പി.എച്ച് അഷറഫ്, ലാലിമ്മ ടോമി, സുരേഷ് രാജു, റ്റി.ഡി സാജപ്പൻ, ടോമി കാലായിൽ, ലൈജു തുരുത്തി, ഗിരീഷ് കുമാർ പിള്ള, ഷാജി ജോർജ്, അൻസാരി ബാപ്പു, ജോബി ഫ്രാൻസിസ് മമ്പൂത്ര, മണി വാസൻ തോപ്പിൽ, പി.ജെ ജോസഫ്, അനിയൻ കുഞ്ഞ് പറാൽ, ഷാജി ജോസഫ് കരിമാത്ര തുടങ്ങിയവർ പങ്കെടുത്തു.