a

.ചങ്ങനാശേരി: 24 കിലോ ചന്ദനവുമായി ചങ്ങനാശേരിയിൽ രണ്ട് പേർ ഫോറസ്‌റ്റിന്റെ പിടിയിലായി. ചങ്ങനാശേരി മാന്തുരുത്തി വിദ്യനിവാസിൽ കെ.ആർ.രഞ്ജിത്ത് (40), പായിപ്പാട് പി.സി കവല ശുഭാനിവാസിൽ കെ.ബി.സുധീഷ് (42) എന്നിവരാണ് പിടിയിലായത്. റാന്നി ഫോറസ്‌റ്റ് ഫ്ലയിംഗ് സ്ക്വാഡ്, ഫോറസ്‌റ്റ് ഇന്റലിജൻസ്, കരിക്കുളം ഫോറസ്‌റ്റ് റേഞ്ച് വിഭാഗങ്ങളുടെയും സംയുക്ത പരിശോധനയിലായിരുന്നു അറസ്‌റ്റ്. ഇന്നലെ വൈകിട്ട് 7.30 നു കവിയൂർ റോഡിൽ രാജേശ്വരി കോംപ്ലക്സിനു സമീപമായിരുന്നു സംഭവം. കാറിനുള്ളിൽ ചാക്കിലാക്കിയാണ് ചന്ദനം എത്തിച്ചത്. രഹസ്യവിവരത്തെ തുടർന്ന് മഫ്‌തിയിലെത്തിയ ഫോറസ്‌റ്റ് സംഘമാണ് പിടികൂടിയത്. പന്തളം വലിയകോയിക്കലിനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വളപ്പിൽ നിന്ന ചന്ദനമരത്തിലെ തടിയാണിതെന്നാണ് ഇവർ മൊഴി നൽകിയത്.