വൈക്കം: ഉല്ലല കരി കലാസാംസ്‌കാരിക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് മുതൽ 17 വരെ ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15 ചലച്ചിത്രങ്ങൾ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിക്കും. പ്രേക്ഷകർക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ പി.എക്സ് ബാബു അറിയിച്ചു.
ഇന്ന് രാവിലെ 10.30ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി.എഫ് മാത്യു ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി ദാസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചലച്ചിത്രം, ചരിത്രം, സ്മൃതി എന്ന പരിപാടി സംവിധായകൻ തരുൺ മൂർത്തി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എസ് ബൈജു അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രം, കാഴ്ച, അനുഭവം എന്ന പരിപാടി 17ന് വൈകിട്ട് 5.30ന് നടത്തും. സംവിധായകൻ ആനന്ദ് ഏകർഷി നേതൃത്വം നൽകും. പ്രൊഫ. പാർവതി ച്രന്ദൻ, പി.എസ് പുഷ്പമണി, എൻ.എൻ പവനൻ എന്നിവർ പ്രസംഗിക്കും.
ബൈസിക്കിൾ ഓഫ് തീഫ്സ്, പാഥേർ പാഞ്ചാലി, സൗദി വെള്ളക്ക, ബാറ്റിൽഷിപ്പ് പൊട്ടംകിൻ, ആട്ടം, കാതൽ തുടങ്ങി വിവിധ ചിത്രങ്ങളാണ് ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുക.