
ചങ്ങനാശേരി :ചങ്ങനാശേരി സേക്രഡ് ഹാർട്ട് സ്‌കൂളിൽ പുതുതായി നിർമിച്ച ആർച്ച്ബിഷപ് ജോസഫ് പൗവത്തിൽ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന എസ്സെച്ച് ട്രോഫി ഓൾ കേരള ഇന്റർ സ്‌കൂൾ ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് അഡ്വ ജോബ് മൈക്കിൾ ചങ്ങനാശേരി എംഎൽഎ ഉദ്ഘാടനം ചെയ്യും.
സിൽവർ ഹിൽ പബ്ലിക് സ്‌കൂൾ കോഴിക്കോട്, ഗിരിദീപം ബഥനി കോട്ടയം, ലിറ്റിൽ ഫ്ളവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി, ഓക്സ്‌ഫോർഡ് സ്‌കൂൾ പുനലൂർ, ലൂർദ് പബ്ലിക് സ്‌കൂൾ കോട്ടയം, ക്രൈസ്റ്റ് തിരുവല്ല ജ്യോതിനികേതൻ ആലപ്പുഴ, ചെങ്ങനാശേരി സ്‌കൂളുകളായ എകെഎം, എസ്എച്ച് എന്നിവ ഉൾപ്പെടെ ആൺകുട്ടികളിൽ 11 ടീമുകൾ മത്സരിക്കുന്നു
പെൺകുട്ടികളിൽ 9 ടീമുകളിൽ, ലിറ്റിൽ ഫ്ളവർ കോൺവെന്റ് എച്ച്എസ്എസ് കൊരട്ടി, മൗണ്ട് കാർമൽ സ്‌കൂൾ കോട്ടയം, സെന്റ് തെരേസസ് & സേക്രഡ് ഹാർട്ട് എച്ച്എസ്എസ് എറണാകുളം, ക്രൈസ്റ്റ് തിരുവല്ല ജ്യോതിനികേതൻ ആലപ്പുഴ, എസ്എച്ച് സ്‌കൂളുകൾ ചെങ്ങനാശേരി കിളിമല എന്നിവ ഈ ദ്വിദിന ടൂർണമെന്റിൽ പങ്കെടുക്കും