കോട്ടയം: മണ്ഡല കാലത്ത് എരുമേലിയിൽ തീർത്ഥാടക വസ്തുക്കൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അവസാനിപ്പിക്കാൻ ദേവസ്വം മന്ത്രിയും അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി നേതാവ്എൻ.ഹരി ആവശ്യപ്പെട്ടു.
വ്യാപക പരാതിയെ തുടർന്ന് വില ഏകീകരണത്തിനായി ദേവസ്വം മന്ത്രിയുടെ നിർദ്ദേശാനുസരണം ജില്ല ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ ഒരു വിഭാഗം കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു. കച്ചവട സ്ഥാപനങ്ങൾക്കുള്ള ലേലം നേരത്തെ ഉയർന്ന തുകയ്ക്ക് നൽകിയതിനാൽ ഇനി ഏകീകരണം സാധ്യമല്ല എന്നുള്ള നിലപാടാണ് പലരും യോഗത്തിൽ സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.