
കോട്ടയം: സിൽവർ ലൈൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ റെയിൽസിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി വട്ടേത്ത് പടിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സമര സമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന രക്ഷാധികാരി എം.ടി തോമസ്, മിനി കെ.ഫിലിപ്പ്, സാബു മാത്യു, മിഥുൻ തോമസ്, ഷിബു ഏഴേ പുഞ്ചയിൽ, ഗൗരിശങ്കർ, എ.ജി. അജയകുമാർ, ലാൽ വർഗീസ്, ഹെന്റി കീഴുകുന്ന്, അഡ്വ.ശശികുമാർ ആനിക്കാട്, സാബു വർഗീസ് നട്ടാശ്ശേരി, പി.വി.തോമസ്, പി.എൻ.രാജേന്ദ്രൻ, അനിൽ കുമാർ ഐക്കര എന്നിവർ പ്രസംഗിച്ചു.