
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ പ്രത്യേകിച്ച് ബധിരാന്ധരായ ആളുകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്റർ കോമ്പൗണ്ടിൽ ബധിരാന്ധത റിസോഴ്‌സ് സെന്റർ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗ്ഗീസ് മാർ അപ്രേം, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കോട്ടയം അതിരൂപത ചാൻസിലർ ഡോ. തോമസ് ആദോപ്പള്ളിൽ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, കോട്ടയം അതിരൂപത പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. അബ്രഹാം പറമ്പേട്ട് എന്നിവർ പങ്കെടുത്തു.