
കോട്ടയം: ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംശദായ കുടിശിക നിമിത്തം അംഗത്വം റദ്ദായവർക്ക് പിഴ സഹിതം ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാൻ ഡിസംബർ 15 വരെ അവസരം. അംഗത്വ പാസ്ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ പ്രസ്തുതമാസം വരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ബിൽ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഇപ്രകാരം അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് 2025 ലെ ഓണം ബോണസ് ലഭിക്കില്ല. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ ഭാഗ്യക്കുറി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04812300390.