
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റർ നവംബർ 16 ന് നൂറിൽപ്പരം ഒഴിവുകളിലേക്ക് സെന്റർ ഡ്രൈവ് സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ബിരുദ യോഗ്യതയുള്ളവർക്ക് പ്രമുഖ കമ്പനികളിൽ തൊഴിൽ നേടാൻ അവസരം ഒരുക്കുകയാണ് ലക്ഷ്യം. എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ഇല്ലാത്തവർക്ക് അന്നേ ദിവസം രജിസ്‌ട്രേഷൻ എടുത്തു ഡ്രൈവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ലഭിക്കും. ഫോൺ: 04812563451, ഫേസ്ബുക്ക് പേജ് : employabilitycentrekottayam.