
കോട്ടയം : എം.ജി സർവകലാശാലയിലെ സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ ശില്പശാല 19 മുതൽ 22 വരെ നടക്കും. 19 ന് രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
വകുപ്പ് മേധാവി ഡോ. ജെ.വി. ആഷ അദ്ധ്യക്ഷത വഹിക്കും. ഡോ. മിനിക്കുട്ടി, ഡോ. സജ്‌ന ജലീൽ, ഡോ. ഷിബു ജി. നെറ്റോ, ഡോ. കെ.വി. മുഹമ്മദ്, ഡോ. എസ്. സ്മിത, ഡോ. ഇസ്മായിൽ താമരശേരി, ബി.എ. ശ്രീനാഥ് എന്നിവർ സംസാരിക്കും.
അണ്ണാമല സർവകലാശാലയിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് വകുപ്പ് മേധാവി ഡോ. എം. സാദിഖ് ബച്ച, പൊന്നാനി എം.ഐ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എം.കെ. നസീറലി, എം. സലീമ, ഡോ. എ. നിഷാദ് എന്നിവർ പ്രഭാഷണം നടത്തും.