upavasa

പൊൻകുന്നം : കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ കെ.എസ്.ടി.ഇ.എസ് (ബി.എം.എസ് ) 12 മണിക്കൂർ ഉപവാസസമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് പി.കെ.സജി ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ.രഞ്ജിത്, കെ.എസ്.ടി.ഇ.എസ് ജില്ലാവർക്കിംഗ് പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ജില്ലാസെക്രട്ടറി കെ.ആർ.സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജേഷ് മണ്ഡപം എന്നിവർ പ്രസംഗിച്ചു. കെ.ജി.സന്തോഷ്, പി.ആർ.സജീവ്, വി.എസ്.ദീപ, വി.ആർ.റെജിമോൻ, എം.പി.ധന്യ, കെ.എസ്.രാജേഷ്, കെ.എസ്.രഞ്ജിത്ത്, പി.ടി.പ്രസന്നൻ, സി.വി.ജയചന്ദ്രൻ, വി.എസ്.സുരേഷ്, ജി.സന്തോഷ്, ദീപു ആനന്ദ്, ടി.ആർ.പ്രദീപ് എന്നിവർ നേതൃത്വം നൽകി.