hartaah

വാഴൂർ : ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ ഹരിതസഭ ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. അച്ചു ഷാജു അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി റിപ്പോർട്ട് അവതരിപ്പിച്ചു. സിതാര മോഹൻ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.സേതുലക്ഷ്മി, പഞ്ചായത്തംഗങ്ങളായ തോമസ് വെട്ടുവേലി, എസ്.അജിത്ത് കുമാർ, ഡെൽമാ ജോർജ്ജ്, വിദ്യാർത്ഥി പ്രതിനിധികളായ ശ്രീനന്ദ, ഐറിൻ മറിയം ജിബി എന്നിവർ സംസാരിച്ചു. ഹരിതസഹായസംഘം കോ-ഓർഡിനേറ്റർ നുസിമോൾ 'മാലിന്യമുക്തം നവകേരളം കുട്ടികളുടെ പങ്ക് '
എന്നവിഷയത്തിൽ ക്ലാസ് നയിച്ചു. വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടന്നു.