തിരുവാർപ്പ് : തെക്കേച്ചെങ്ങളം ഭഗവതി ക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും ഇന്ന് നടക്കും. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അങ്കിസമർപ്പണത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി മുട്ടത്ത് മന സുമേഷ് നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. അങ്കി സമർപ്പണം രാവിലെ ഏഴിന് നടക്കും. തുടർന്ന് പൊങ്കാല അടുപ്പിൽ അഗ്നി പ്രോജ്വലനം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി നിർവഹിക്കും. ദുർഭാ ഭജൻസ് ഭജന അവതരിപ്പിക്കും. മഹാപ്രസാദമൂട്ടും നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി ജനറൽ കൺവീനർ ഉണ്ണികൃഷ്ണൻ വലിയ പുല്ലാട്ട്, കൺവീനർ സുമേഷ് പഴയമഠം എന്നിവർ അറിയിച്ചു.