കോട്ടയം : സാക്ഷരതാമിഷൻ നടത്തുന്ന നാലാംതരം, എഴാംതരം തുല്യതാ കോഴ്‌സുകളുടെ പൊതുപരീക്ഷയിൽ ജില്ലയിൽ നൂറു ശതമാനം വിജയം. നാലാംതരം തുല്യതയ്ക്ക് 45 പേരാണ് പരീക്ഷ എഴുതിയത്. 28 പേർ സ്ത്രീകളായിരുന്നു. ഏഴാംതരത്തിൽ ടെ 50 പേർ പരീക്ഷ എഴുതി. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അഭിനന്ദിച്ചു.
വിജയികൾക്ക് അടുത്ത ലെവൽ കോഴ്‌സിന് ചേരാം.