കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞത്തിന്റെ ഭാഗമായി വോട്ടർമാർക്ക് കരട് വോട്ടർ പട്ടിക പരിശോധിക്കാനും പേരു ചേർക്കാനും തിരുത്തൽ വരുത്താനും അവസരം. 16,17,24 തീയതികളിൽ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. മരണപ്പെട്ടവരുടെ പേരും നീക്കാം. 28 വരെയാണ് പട്ടികയിൽ പേരു ചേർക്കാനും തിരുത്തൽ വരുത്താനും ഒഴിവാക്കാനും സാധിക്കൂ.