കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയനിൽ ഡോ. പൽപ്പുവിന്റെ ജന്മദിന വാർഷികവും ആലുവ സർവ്വമത സമ്മേളനത്തിന്റെ നൂറാമത് വാർഷികാഘോഷവും 24ന് രാവിലെ 9 മുതൽ നടക്കും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി മന്മഥൻ ആമുഖപ്രസംഗം നടത്തും. യൂണിയൻ പ്രസിഡന്റ് പ്രസാദ് ആരിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സംയുക്തയോഗം യൂണിയൻ സെക്രട്ടറി സി.എം ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ, ഡയറക്ടർ ബോർഡ് അംഗം ടി.സി ബൈജു , യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ഹരികൃഷ്ണൻ ടി.എൽ, ധനേഷ് കെ.വി, ഗോകുൽ സി.ഗുപ്തൻ, വനിതാസംഘം ഭാരവാഹികളായ സുധ മോഹനൻ, ജഗദമ്മ തമ്പി, വൈദിക സമിതി ഭാരവാഹി അഖിൽ ശാന്തി തുടങ്ങിയവർ പങ്കെടുത്തു.