പാലാ: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള 'വേദിക 2024' ഐങ്കൊമ്പ് അംബിക വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമ നടൻ പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
അമ്പതിൽപരം സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികളാണ് ബാല, കൗമാര കലാമേളയിൽ പങ്കെടുക്കുന്നത്. മേള ഇന്ന് സമാപിക്കും. സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ.ഷോൺജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനോത്സവത്തിലെ മുൻ കലാതിലകവും നർത്തകിയുമായ ഡോ.പത്മിനി കൃഷ്ണൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ ടി.എൻ. സുകുമാരൻ നായർ, പ്രിൻസിപ്പൽ സി.എസ്.പ്രദീഷ്, ജനറൽ കൺവീനർ പി.എൻ.സൂരജ്കുമാർ, പി റ്റി എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ തുടങ്ങിയവരാണ് കലാമേളയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത്.