abhya

കോട്ടയം : സ്വന്തമായി വീടോ സ്ഥിരവരുമാനമോ ഇല്ലാത്ത വിധവകളുടെ ജീവിതം മെച്ചപ്പെടുത്താനും സംരക്ഷിക്കാനുമായി വനിതാശിശുവികസന വകുപ്പ് നടപ്പാക്കുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഭർത്താവ് മരിച്ച, ഭർത്താവ് ഉപേക്ഷിച്ച് ഏഴു വർഷം കഴിഞ്ഞ സാധുക്കളായ വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് മാസം 1000 രൂപ പദ്ധതിയിലൂടെ ലഭിക്കും. ഡിസംബർ 15നകം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ നൽകേണ്ടത്. 50 വയസിന് മുകളിൽ പ്രായമുണ്ടായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. സർവീസ് പെൻഷൻ/ കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. പ്രായപൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല.