കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മെഷീൻ ഓപ്പറേറ്റർ ഇൻജക്ഷൻ മൗൾഡിങ്, മെഷീൻ ഓപ്പറേറ്റർ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി പഠിക്കാം. പ്രായം: 18 - 35. താമസവും ഭക്ഷണവും സൗജന്യമാണ്. 2024 നവംബറിൽ പരിശീലനം ആരംഭിക്കും. ഫോൺ: 9495999667.