
കൈപ്പുഴ: സെന്റ് ജോർജ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദിനിറവിൽ. 1926 ൽഇംഗ്ലീഷ് സ്‌കൂളായിട്ടാണ് ആരംഭം. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് 2025 ജനുവരിയിൽ തുടക്കം കുറിക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കൈപ്പുഴ പള്ളി വികാരി ഫാ.സാബു മാലിത്തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. നീണ്ടൂർ പഞ്ചായത്തംഗം പി.ഡി. ബാബു, ഹെഡ്മാസ്റ്റർ കെ.എസ്.ബിനോയ്, പ്രിൻസിപ്പൾ തോമസ് മാത്യു, പി.ടി.എ പ്രസിഡന്റ് സുരേഷ് നാരായണൻ എന്നിവർ പ്രസംഗിച്ചു. വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു.