
വൈക്കം: കെ.എസ്.ആർ.ടി.സി വൈക്കം ഡിപ്പോയിൽ നിന്ന് വൈക്കം ക്ഷേത്രനഗരവും സമീപഗ്രാമപഞ്ചായത്തുകളും കേന്ദ്രീകരിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമവണ്ടി സർവീസ് തുടങ്ങി. രാവിലെ 7 ന് തുടങ്ങി വൈകിട്ട് 6 ന് സമാപിക്കുന്ന രീതിയിലാണ് സർവീസ്. 150 കിലോമീറ്ററാണ് പ്രതിദിനയാത്ര. ഫ്ലാഗ് ഒഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് നടത്തി. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.ടി.ഒ എ.ടി.ഷിബു, വി.ഡി.ഒ കെ. അജിത്ത്, കയർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, സി. പി. എം ഏരിയ സെക്രട്ടറി പി. ശശിധരൻ എന്നിവർ പങ്കെടുത്തു.