വൈക്കം : കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ഒരു പരിധി വരെ എങ്കിലും തടയുക എന്ന ലക്ഷ്യം മുൻനിർത്തി എമർജിങ് വൈക്കം നിർമിച്ചു ഹൃസ്വ ചിത്രം 'തിരികെ വൈക്കം നിയോജക മണ്ഡലത്തിലെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രദർശിപ്പിച്ചു. ഷാഹുൽ ഹമീദ് സംവിധാനം ചെയ്ത തിരികെ 40 ഓളം സ്‌കൂളുകളിൽ ഇതിനകം പ്രദർശനം നടത്തി. എമർജിങ് ചീഫ് അഡ്മിൻ അഡ്വ എ മനാഫ്, സംവിധായകൻ ഷാഹുൽ ഹമീദ് അഭിനേതാക്കളായ ദേവാനന്ദ്,വൈക്കം ഭാസി, സൗമ്യ നിതേഷ്, പള്ളിപ്പുറം സുനിൽ, ഹാരിസ് മണ്ണഞ്ചേരി, സിന്ധു വിജയകുമാർ, അഭിലാഷ്,രാജീവ്, സഹർ സമീർ, ശ്രീജൻ എം കെ, അജു രാജപ്പൻ , കെ.ജി.അനിൽകുമാർ, സംഗീത എൻ.ആർ, രശ്മി ഹരി, സിനാജ് എം തുടങ്ങിയവർ സ്‌കൂളുകളിലെ പ്രദർശനത്തിന് നേതൃത്വം നൽകി.