കാഞ്ഞിരപ്പള്ളി: അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ടീം നയിക്കുന്ന 34ാമത് പൊടിമറ്റം ബൈബിൾ കൺവൻഷൻ പൊടിമറ്റം സെയ്ന്റ് ജോസഫ്സ് മൗണ്ട് ധ്യാന കേന്ദ്രത്തിൽ 21 മുതൽ 24 വരെ നടക്കും. ഫാ. സാംസൺ ക്രിസ്റ്റി മണ്ണൂർ പി.ഡി.എം നേതൃത്വം നൽകും. എല്ലാ ദിവസവും വൈകിട്ട് നാലിന് ജപമാല, 4.30ന് ദിവ്യബലി, തുടർന്ന് വചനപ്രഘോഷണം. 21ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ. ഡോ. ജോസഫ് വെള്ളമറ്റം ഉദ്ഘാടന സന്ദേശം നൽകും. 24ന് വിജയപുരം രൂപതാ സഹായ മെത്രാൻ ഡോ, ജസ്റ്റിൻ മാത്തിൽപറമ്പിൽ സമാപനസന്ദേശം നൽകും. പത്രസമ്മേളനത്തിൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സജി പൂവത്തുകാട്, ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയിൽ, സാമ്പത്തിക സമിതി സെക്രട്ടറി ജോർജ് അരീക്കാട്ടിൽ, കൺവെൻഷൻ കൺവീനർമാരായ ജെയിംസ് പറപ്പള്ളി, ജോസ് തൂങ്കുഴി, പബ്ലിസിറ്റി കൺവീനർ മർക്കോസ് പത്താശ്ശേരി എന്നിവർ പങ്കെടുത്തു. ഫോൺ: 7558851904, 9744997501, 9446085379.