കുമരകം : സംസ്ഥാന ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കുമരകം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ പട്ടികവർഗ വിഭാഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. കുമരകം ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.തോമസ് കോശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജോഷി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീജ സുരേഷ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർഷ ബൈജു, വാർഡ് മെമ്പർ പി.കെ മനോഹരൻ, പഞ്ചായത്ത് മെമ്പർമായ സുരേഷ്, ഊരു മൂപ്പൻ ടിവി ബോസ്, ഏറ്റുമാനൂർ ബ്ലോക്ക് ടി ഇ ഓ രാജി പി എസ് എന്നിവർ സംസാരിച്ചു.