പാലാ: ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് സി.വൈ.എം.എൽ സംഘടിപ്പിക്കുന്ന ടൂവീലർ ഫാൻസിഡ്രസ് മത്സരം ഡിസംബർ 7ന് വൈകിട്ട് 3ന് പാലാ ടൗണിൽ നടക്കുമെന്ന് പ്രസിഡന്റ് പി.ജെ. ഡിക്സൺ, ജനറൽ സെക്രട്ടറി ബിജു വാതല്ലൂർ, കൺവീനർ അഡ്വ. സന്തോഷ് കെ. മണർകാട്ട് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം സമ്മാനമായി 20,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 12,000 രൂപ തുടർന്ന് യഥാക്രമം 10,000 രൂപ, 8,000 രൂപ, 6,000 രൂപ, 5,000 രൂപ, 4,000 രൂപ, 3,000രൂപ, 2,000 രൂപ എന്നിങ്ങനെ പത്ത് ക്യാഷ് അവാർഡുകളും കുറുമുണ്ടയിൽ ട്രോഫിയും വിതരണം ചെയ്യും. 7ന് ഉച്ചയ്ക്ക് 3ന് സെന്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന മത്സരം പാലാ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോബിൻ ആന്റണി ഫ്ളാഗ് ഓഫ് ചെയ്യും. ളാലം പാലം ജംഗ്ഷനിൽ സമാപിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 1 മുതൽ സി വൈ എം എൽ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 9447324240.