
കോട്ടയം: നൈപുണ്യ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലനസ്ഥാപനങ്ങളുടെ ഉച്ചകോടി ഇന്ന് നടക്കും. രാവിലെ 10 ന് തെള്ളകം എക്സ്‌കാലിബർ ഹോട്ടലിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അദ്ധ്യക്ഷത വഹിക്കും. സബ് കളക്ടർ ഡി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തും. കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി.വി. വിനോദ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, ദേശീയ റബർ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി. അറുമുഖം, കെ.എ.എസ്.ഇ ഫിനാൻസ് ഓഫീസർ എം. എസ്. ലത എന്നിവർ പങ്കെടുക്കും.