ktbc-

തുഴയുലച്ച മഴ... കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൻ്റെ ഫസ്റ്റ് ഹീറ്റ്സിൽ പെരുമഴയത്ത് ഫിനിഷിംഗ് പോയിന്റിലേക്ക് തുഴഞ്ഞെത്തുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ നടുഭാഗം ചുണ്ടൻ. മഴ കാരണം ഫിനിഷിംഗിന് മികച്ച സമയം ലഭിക്കാതെ ഫൈനലിൽ നിന്ന് പുറത്തായ കുമരകം ടൗൺ ബോട്ട് ക്ലബ്ബിൻറെ തുഴക്കാർ വള്ളം പുഴക്ക് കുറുകെയിട്ട് പ്രതിഷേധിച്ചതിനെത്തുടർന്ന് ഫൈനൽ മത്സരം റദ്ദാക്കി. ഫോട്ടോ : സെബിൻ ജോർജ്